English| മലയാളം
thodupuzha

തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. തൊടുപുഴ എന്ന പേരില്‍ ഒരു താലൂക്കും ഒരു ബ്ലോക്കുമുണ്ട്. മൂവാറ്റുപുഴ, പാലാ തുടങ്ങിയവ സമീപ പട്ടണങ്ങളാണ്‌. തൊടുപുഴ എറണാകുളം നഗരത്തില്‍ നിന്നും 62 കിലോമീറ്റര്‍ ദൂരെയാണ്. തൊടുപുഴ പട്ടണത്തില്‍ ക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. തൊടുപുഴ കേരളത്തിലെ പല ഉയര്‍ന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. പട്ടണത്തില്‍ നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.